You are Here : Home / News Plus

മോദിക്ക് ഇന്നു മുതല്‍ എസ്.പി.ജി സംരക്ഷണം

Text Size  

Story Dated: Tuesday, May 20, 2014 05:11 hrs UTC

നരേന്ദ്ര മോദിക്ക് ഇന്ന്  മുതല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍െറ (എസ്.പി.ജി) സംരക്ഷണം ലഭിച്ചേക്കും. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ ചൊവ്വാഴ്ച തെരഞ്ഞെടുത്താലുടന്‍ എസ്.പി.ജി സംരക്ഷണം ഏര്‍പ്പെടുത്താനാണ് ആലോചനയെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ മോദിക്ക് ഇസഡ് പ്ളസ് വിഭാഗത്തിലുള്ള സുരക്ഷയാണുള്ളത്. 50ലധികം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരും എസ്.പി.ജി കമാന്‍ഡോകളുമാണ് നിലവില്‍ അദ്ദേഹത്തിന്‍െറ സുരക്ഷ ക്രമീകരിക്കുന്നത്. ഡല്‍ഹിയിലുള്ളപ്പോള്‍ ഡല്‍ഹി പൊലീസിന്‍െറ സഹായവുമുണ്ട്.
ചൊവ്വാഴ്ച ഉച്ചക്കാണ് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം. രാജിവെച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, മുന്‍ പ്രധാനമന്ത്രി വാജ്പേയ് എന്നിവര്‍ക്കാണ് നിലവില്‍ എസ്.പി.ജി സുരക്ഷയുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More