You are Here : Home / News Plus

മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ജാക്ക് ബ്രഭാം അന്തരിച്ചു

Text Size  

Story Dated: Monday, May 19, 2014 07:33 hrs UTC

മൂന്നു തവണ ലോക ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പട്ടം നേടിയ പ്രമുഖ ആസ്ത്രേലിയന്‍ കാറോട്ടക്കാരന്‍ സര്‍ ജാക്ക് ബ്രഭാം അന്തരിച്ചു. 88 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി പ്രയാസമനുഭവിക്കുകയായിരുന്നു അദ്ദേഹമെന്ന് മകന്‍ ഡേവിഡ് ബ്രഭാം അറിയിച്ചു. അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതമെന്നും മകന്‍ പറഞ്ഞു.1959,60,66 വര്‍ഷങ്ങളില്‍ ആണ് അദ്ദേഹം ഫോര്‍മുല വണ്‍ ലോക കിരീടം ചൂടിയത്. റോയല്‍ ആസ്ത്രേലിയന്‍ എയര്‍ഫോഴ്സിലെ സേവനത്തിനുശേഷം 1948ല്‍ ആണ് ജാക്ക് കാറോട്ട മേഖലയില്‍ ചേക്കേറുന്നത്.എഞ്ചിനീറിങ് വൈദഗ്ധ്യം കൂടിയുള്ള ജാക്ക് സ്വന്തമായ നിര്‍മിച്ച കാര്‍ ഓടിച്ചാണ് 1996ലെ ചാമ്പ്യന്‍ പട്ടം നേടിയത്.  ആസ്ത്രേലിയക്ക് ഒരു ഇതിഹാസത്തെ നഷ്ടമായിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് വിയോഗ വാര്‍ത്തയോട് പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More