You are Here : Home / News Plus

കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല -ഇ. ശ്രീധരന്‍

Text Size  

Story Dated: Monday, May 19, 2014 07:19 hrs UTC

കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന്‍ ഇ. ശ്രീധരന്‍. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോ ലഭിച്ചാല്‍ മന്ത്രിസഭയില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.ഡി.എ മന്ത്രിസഭയില്‍ ചേരുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ല. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന പദവി സ്വീകരിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More