You are Here : Home / News Plus

നിഫ്റ്റി 7000 കടന്നു; ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം

Text Size  

Story Dated: Tuesday, May 13, 2014 09:35 hrs UTC

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചതോടെ ഓഹരി വിപണികളില്‍ വന്‍മുന്നേറ്റം. രൂപയുടെ മൂല്യവും വര്‍ധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 59.70 രേഖപ്പെടുത്തി.

ചരിത്രത്തിലാദ്യമായി 7000 പോയന്‍റ് മറികടന്നണ് ദേശീയ ഓഹരി വില സൂചിക (നിഫ്റ്റി) ഇടപാടുകള്‍ അവസാനിപ്പിച്ചത്. 23,031.11ല്‍ ഇടപാടുകള്‍ ആരംഭിച്ച ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) മുന്‍ ക്ളോസിങില്‍ നിന്ന് 556.77 പോയന്‍റ് നേട്ടത്തോടെ 23551ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഒരവസരത്തില്‍ 7020 വരെ ഉയര്‍ന്ന നിഫ്റ്റി 7014.25ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. മുന്‍ ക്ളോസിങില്‍ നിന്ന് 155.45 പോയന്‍റ് നേട്ടമാണ് നിഫ്റ്റി കൈവരിച്ചത്.
സെന്‍സെക്‌സ് 24,000 പോയിന്റ് കടന്നു. നിഫ്റ്റി 7110 ല്‍എത്തി. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ നിഫ്റ്റി 100 പോയിന്റാണ് ചാടിക്കടന്നത്. ഇതോടെ നിഫ്റ്റി ആദ്യമായി 7100 പോയിന്റ് തൊട്ടു.
ഇന്ത്യന്‍ വിപണിയില്‍ 2500 കോടിരൂപയോളമാണ് വിദേശ വിദേശനിക്ഷേപകര്‍ നിക്ഷേപിച്ചത്. വരും ദിവസങ്ങളിലും ഓഹരിവിപണിയില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. നരേന്ദ്ര മോദിയുടെ എന്‍ഡിഎയ്ക്ക് 249 മുതല്‍ 340 സീറ്റ് ലഭിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.