ദളിതരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധി പോയത് ഹണിമൂണിനും അവധിക്കാലം ചിലവഴിക്കാനുമാണെന്നാണ് യോഗ ഗുരു ബാബരാംദേവ് പരിഹസിച്ചു. 'രാഹുല്‍ ഒരു ദളിത് സ്ത്രീയെ വിവാഹം കഴിച്ചോ, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഭാഗ്യം തെളിയുകയും അയാള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനും കഴിഞ്ഞേനെ. നിര്‍ഭാഗ്യവാനാണ് രാഹുല്‍. ഒരു വിദേശിയെ വിവാഹം കഴിച്ചാല്‍ നിനക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നാണ് അമ്മ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത്. എന്നാല്‍ പയ്യന് ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും താത്പര്യമില്ല. അതിനാല്‍ ആദ്യം പ്രധാനമന്ത്രിയാകുകയും അതിന് ശേഷം ഒരു വിദേശിയെ കല്യാണം കഴിക്കുകയും ചെയ്യട്ടെയെന്നാണ് രാഹുലിന്റെ അമ്മ ആഗ്രഹിക്കുന്നത്-രാംദേവ് പറഞ്ഞു
Comments