You are Here : Home / News Plus

അമിത്ഷായുടെ വിലക്ക് നീക്കി

Text Size  

Story Dated: Friday, April 18, 2014 07:19 hrs UTC

ബിജെപി നേതാവ് അമിത്ഷായ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്. യുപിയില്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും റാലികള്‍ നയിക്കുന്നതിനും റോഡ് ഷോകള്‍ നടത്താനും അമിത്ഷാക്ക് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രതികാര പ്രസംഗത്തിന്റെ പേരില്‍ ഏപ്രില്‍ 11നാണ് അമിത് ഷായ്ക്കും അസംഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മുസാഫര്‍നഗര്‍ കലാപകാലത്തെ നാണക്കേടിന് പ്രതികാരം ചെയ്യാന്‍ പൊതുതിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നായിരുന്നു അമിത്ഷായുടെ പ്രസംഗം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More