ബി.ജെ.പി. നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന പ്രസ്താവനയില്‍നിന്ന് എഴുത്തുകാരന് യു.ആര്. അനന്തമുര്‍ത്തി പിന്നാക്കം പോയി. വികാരാധീനനായപ്പോള്‍ പറഞ്ഞതാണെന്നും രാജ്യംവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മോദിയോടുള്ള എതിര്‍പ്പില്‍ മാറ്റമില്ലെന്നും മൂര്‍ത്തി പറഞ്ഞു. വൈവിധ്യത്തെ അംഗീകരിക്കുന്ന അയവുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പറഞ്ഞു. ശക്തമെങ്കിലും ഏകജാതീയമായ ഭരണകൂടത്തോട് താത്പര്യമില്ല. മോദി അധികാരത്തില്‍ വന്നാല്‍ നമ്മുടെ സംസ്കാരത്തില്‍ത്തന്നെ മാറ്റമുണ്ടാകുമെന്ന ആശങ്കയും അനന്തമൂര്‍ത്തി പങ്കുവെച്ചു.
Comments