ദില്ലി: ടി.പി ചന്ദ്രശേഖരന് വധ ഗൂഡാലോചനക്കേസില്‍ അന്വേഷണം പ്രസക്തമാണോ എന്നറിയിക്കാന്‍ സി.ബി.ഐയോട് പേഴ്സണല്‍ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
എടച്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐയുടെ അഭിപ്രായം അറിയിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ടി.പി കേസിന് പുറമേ മുന്‍കേസുകള്‍ കൂടി പഠിച്ച ശേഷം അഭിപ്രായം അറിയിക്കണം.
വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് പേഴ്സണല്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
Comments