You are Here : Home / News Plus

മാവോവാദി ആക്രമണം: തിരിച്ചടിക്കുമെന്ന് ഷിന്‍ഡെ

Text Size  

Story Dated: Thursday, March 13, 2014 05:42 hrs UTC

മാവോവാദികള്‍ക്കെതിരെ സേന തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ‘അവര്‍ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ പ്രതികാരം തീര്‍ക്കും’ -ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദി ആക്രമണത്തില്‍ മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനത്തെിയതായിരുന്നു അദ്ദേഹം. . സുക്മ ജില്ലയിലെ ജീരം താഴ്വരക്കു സമീപം ടോങ്പാല്‍ പ്രദേശത്ത് നടന്ന ആക്രമണത്തില്‍ 11 സി.ആര്‍.പി.എഫ് ജവാന്മാരും നാല് സംസ്ഥാന പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തെക്കുറിച്ച് ഇന്‍റലിജന്‍സിന് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കും. പൊതുതെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമമാണിത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയ പോലെ ലോക്സഭ തെരഞ്ഞെടുപ്പും വിജയകരമായി നടത്തും. ആവശ്യമായ സേനയെ ഛത്തിസ്ഗഢിന് നല്‍കും. മാവോവാദി പ്രസ്ഥാനം ദുര്‍ബലമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലും സേനയെ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.