You are Here : Home / News Plus

ആം ആദ്മി സ്ഥാനാര്‍ത്ഥിയാകാന്‍ അനിത പ്രതാപും

Text Size  

Story Dated: Friday, March 07, 2014 07:19 hrs UTC

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിത പ്രതാപും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ  ഭാഗമായി കൊച്ചിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ അഭിമുഖത്തില്‍ അവര്‍ പങ്കെടുത്തു.

അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമുണ്ടെന്ന് അനിത പ്രതാപ് പറഞ്ഞു. മൂന്ന് ദിവസങ്ങള്‍ക്കകം തീരുമാനം അറിയാനാകും. എറണാകുളത്തെ സ്ഥാനാര്‍ത്ഥിയാകാനാണ് താത്പര്യം. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലല്ല, നീതിക്കായി പോരാടുന്ന പ്രസ്ഥാനമെന്ന നിലയ്ക്കാണ് ആം ആദ്മി പാര്‍ട്ടിയെ കാണുന്നതെന്നും അനിത പറഞ്ഞു. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് അവര്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.