You are Here : Home / News Plus

ലോക്പാല്‍ സമിതിയില്‍ നിന്ന് ഫാലി എസ്. നരിമാന്‍ പിന്മാറി

Text Size  

Story Dated: Thursday, February 27, 2014 07:26 hrs UTC

 

രാജ്യത്തെ പ്രഥമ ലോക്പാലിനെ നിര്‍ദേശിക്കാനുള്ള സമിതിയില്‍ നിന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ പിന്മാറി. ഇക്കാര്യമറിയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നരിമാന്‍ കത്തയച്ചു. ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള ഇപ്പോഴത്തെ നടപടിക്രമങ്ങള്‍ പ്രഹസനമാണെന്ന് നരിമാന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള എട്ടംഗ സമിതിയുടെ അധ്യക്ഷന്‍ മലയാളിയും സുപ്രീംകോടതി റിട്ട. ജസ്റ്റിസുമായ കെ.ടി. തോമസ് ആണ്. അഭിഭാഷകന്‍ ഫാലി എസ്. നരിമാനെ കൂടാതെ ഡല്‍ഹി ലേഡി ശ്രീറാം കോളജ് പ്രിന്‍സിപ്പലും രാഷ്ട്രമീമാംസ വിദഗ്ധയുമായ മീനാക്ഷി ഗോപിനാഥ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ. ഖുറൈശി, മൃണാള്‍ മിറി, മുന്‍ ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി കാകി മാധവ റാവു, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എച്ച്.കെ. ദുവ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.