You are Here : Home / News Plus

യുഎസ് നയതന്ത്രജ്ഞന്‍ ജോലിക്കാരിക്ക് നല്‍കുന്നത് മൂന്നു ഡോളറിലും താഴെ

Text Size  

Story Dated: Friday, February 14, 2014 01:39 hrs UTC

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ വീട്ടുവേലക്കാരിക്ക്
ശമ്പളം നിഷേധിച്ചു എന്ന ആരോപണത്തിന്‍മേല്‍ അമേരിക്കയില്‍ അറസ്റ്റു
ചെയ്യപ്പെട്ടതും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇപ്പോഴും
കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ മുംബൈയിലെ അമേരിക്കന്‍ നയതന്ത്രജ്ഞന്‍
അയാളുടെ ഫിലിപ്പീന്‍സുകാരിയായ വേലക്കാരിക്ക് നല്‍കുന്ന ശമ്പളം
മണിക്കൂറിന്  മൂന്ന് യുഎസ് ഡോളറിലും കുറവാണ്. അമേരിക്കയിലെ മിനിമം ശമ്പളം
മണിക്കൂറിന് 7.25 ഡോളറാണെന്നിരിക്കെയാണ് അമേരിക്കന്‍ നയതന്ത്രജ്ഞന്‍
ജോലിക്കാരിക്ക് ഇത്ര കുറഞ്ഞ ശമ്പളം നല്‍കുന്നത്.

ഈ സ്ഥാനത്ത് ദേവായാനി കൊടുത്തിരുന്നത് 9.75 ഡോളര്‍ ആയിരുന്നു. ആഴ്ചയില്‍
6 ദിവസമാണ് ഫിലിപ്പീന്‍സുകാരി ജോലി ചെയ്യുന്നത്. ആറു ദിവസവും മുഴുവന്‍
സമയ ജോലിയാണ്. ഇവരുടെ മാസശമ്പളമെന്നത് 458 ഡോളറാണ്. ഓരോ ആഴ്ചയും 40
മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടാണ് ഈ പ്രതിഫലം. ഇവര്‍ക്ക്
വര്‍ഷത്തില്‍ ആകെയുള്ള 12 അവധി ദിനങ്ങള്‍ കൂടാതെ മാസത്തില്‍ 5 ദിവസം
മാത്രമാണ് അവധിയുള്ളത്.

വീട്ടില്‍ പോകുന്നതിനു ഇവര്‍ക്ക് വിമാന ടിക്കറ്റ് പോലും നല്‍കാറില്ല.
യു.എസ് എംബസിക്കും ഇവരുടെ കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത
സമീപമാണ്. ലോകമൊട്ടാകെയുള്ള അമേരിക്കന്‍ നയതന്തജ്ഞരുടെ ജോലിക്കാരില്‍
പലരും ഒരു ഡോളറിലും താഴെ ശമ്പളത്തിനാണ് ജോലി ചെയ്യുന്നതെന്ന് 2009 ല്‍ സി
എന്‍ എന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ

    Comments

    Anil February 15, 2014 06:38

    മിനിമം വേജസ് ആക്ട്‌ എന്നൊരു സാധനം ഉണ്ടല്ലോ. പിന്നെന്തിനു ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ വിഷയം അവതരിപ്പിക്കുന്നു.

    സംശയങ്ങള്‍ ഉണ്ടെങ്കില്‍ നിവര്‍ത്തിച്ചു തരാന്‍ ഒരുക്കമാണ്.

     


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.