You are Here : Home / News Plus

കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു; മന്ത്രി ആര്യാടന്‍റെ സ്റ്റാഫ് അറസ്റ്റില്‍

Text Size  

Story Dated: Tuesday, February 11, 2014 04:53 hrs UTC

നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗവുമായ നിലമ്പൂര്‍ എല്‍.ഐ.സി. റോഡിലെ ബിജിന വീട്ടില്‍ ബിജു നായര്‍ (38), സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ (29) എന്നിവരെ സി.ഐ എ.പി. ചന്ദ്രന്‍ അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയാണ് കൊല്ലപ്പെട്ടത്.

നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധ (49) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. അതിനെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ ഒരു മൃതദേഹം ഉള്ളതായി അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More