You are Here : Home / News Plus

കൊച്ചി മെട്രോ: ഫ്രഞ്ച് ഏജന്‍സിയുമായി കരാര്‍ ഒപ്പുവെച്ചു

Text Size  

Story Dated: Saturday, February 08, 2014 04:11 hrs UTC

കൊച്ചി മെട്രോയ്ക്ക് 1,500 കോടി രൂപ വായ്പ നല്‍കുന്നത് സംബന്ധിച്ച് ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ.എഫ്.ഡിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍) അന്തിമ കരാര്‍ ഒപ്പുവെച്ചു. 1500 കോടി രൂപയുടെ വായ്പയ്ക്കോപ്പം സാങ്കതേിക സഹായവും ഫ്രഞ്ച് വികസന ഏജന്‍സി നല്‍കും. അഞ്ചു വര്‍ഷത്തെ മൊറട്ടോറിയം അടക്കം 25 വര്‍ഷമാണ് എ.എഫ്.ഡി വായ്പയുടെ കാലാവധി. 1.9 ശതമാനമായിരിക്കും പലിശനിരക്ക്. കൊച്ചി മെട്രോക്കായി കാനറ ബാങ്കില്‍ നിന്നും 1,170 കോടി രൂപയുടെ വായ്പയും സ്വീകരിക്കുന്നുണ്ട്. ആദ്യം വായ്പയ്ക്കു സമീപിച്ച ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി(ജൈക്ക) വായ്പ നല്‍കുന്നതിന് വിമുഖത പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കാനറ ബാങ്കിന്‍റെ വായ്പ തേടിയത്.
 മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ സാന്നിധ്യത്തില്‍ ഫ്രഞ്ച് വികസന ഏജന്‍സി ചീഫ് എക്സിക്യൂട്ട് ഓഫീസര്‍ ആന്‍ പോഗവും കെ.എം.ആര്‍.എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജുമാണ് കരാറൊപ്പിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More