You are Here : Home / News Plus

പാര്‍ലമെന്‍റ് സമ്മേളനത്തിന് നാളെ തുടക്കമാകും

Text Size  

Story Dated: Tuesday, February 04, 2014 05:34 hrs UTC

പാര്‍ലമെന്‍റിന്‍റെ  ശൈത്യകാല സമ്മേളനത്തിന്‍റെ  രണ്ടാം ഭാഗം ബുധനാഴ്ച ആരംഭിക്കും. സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥിന്‍റെ  അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്തു.
തെരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ലമെന്‍റിന്‍റെ  അവസാന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അജണ്ട പ്രകാരമുള്ള ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സഭ പരിഗണിക്കേണ്ട 39 ബില്ലുകളുടെ പട്ടികയില്‍ അഴിമതി തടയുന്നതുമായി ബന്ധപ്പെട്ട ആറു ബില്ലുകള്‍ ഉള്‍പ്പെടുത്തി. തെരുവുകച്ചവടക്കാരുടെ അവകാശസംരക്ഷണത്തിനായുള്ള ബില്ലും അജണ്ടയിലുണ്ട്. ആപ് പ്രതിഭാസത്തെ നേരിടാന്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയെന്നതാണ് രാഹുല്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രം.
ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥ് അഭ്യര്‍ഥിച്ചു.
സഹകരിക്കുന്നതില്‍ ബി.ജെ.പിക്ക് തടസ്സമില്ലെന്ന്  ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.