You are Here : Home / News Plus

ജസീറ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

Text Size  

Story Dated: Friday, January 31, 2014 11:06 hrs UTC

മണല്‍ മാഫിയയ്‌ക്കെതിരെ കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനി ജസീറ ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു. മണലെടുപ്പ് അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അക്കാര്യം തനിക്ക് ബോധ്യമായി. തന്റെ പ്രശ്‌നങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ മത്സരിക്കുമെന്ന് ജസീറ പറഞ്ഞു.മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ആറിനാണ് മൂന്നു മക്കള്‍ക്കൊപ്പം ജസീറ ഡല്‍ഹിയില്‍ സമരം തുടങ്ങിയത്.

കണ്ണൂരിലെ മാട്ടൂല്‍ കടപ്പുറത്തുനിന്ന് വ്യാപകമായി മണലെടുക്കുന്നതിനെതിരെ പഴയങ്ങാടി പോലീസ് സ്‌റ്റേഷനുമുന്നില്‍ ജസീറ സമരം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.