You are Here : Home / News Plus

ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവ് കത്തിക്കരിഞ്ഞ നിലയില്‍

Text Size  

Story Dated: Friday, January 31, 2014 07:06 hrs UTC

ദേശീയപാതയില്‍ പൂങ്കാവിന് സമീപം കാറിനുള്ളില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെി. തുറവൂര്‍ സ്വദേശി ദിലീപ് (47) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കാറിനുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. കാറിന്‍റെ  ഉള്‍ഭാഗം മുഴുവനായും കത്തിയ നിലയിലായിരുന്നു. അപകട കാരണം വ്യക്തമല്ല.
ചേര്‍ത്തലയില്‍ പണമിടപാട് സ്ഥാപനം നടത്തുകയാണ് ദിലീപ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.