You are Here : Home / News Plus

മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് 18 മരണം

Text Size  

Story Dated: Saturday, January 18, 2014 07:52 hrs UTC

മുംബൈയിലെ മലബാര്‍ ഹില്ലിനു സമീപം തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേര്‍ മരിച്ചു. ദാവൂദി ബോഹ്റ വിഭാഗത്തിന്‍റെ  ആത്മീയ നേതാവ് ബൂര്‍ഹാനുദ്ദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അമ്പതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇസ്മായിലി ശിയാ വിഭാഗത്തില്‍പെട്ട ദാവൂദി ബോഹ്റ വിഭാഗത്തിന്‍റെ  52ാം ആത്മീയ നേതാവായ ബുര്‍ഹാനുദ്ദീന്‍ മരണപ്പെട്ടത്. ബുര്‍ഹാനുദ്ദീന്‍റെ  നേതൃത്വം ബോഹ്റ സമുദായത്തില്‍ വന്‍മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.