You are Here : Home / News Plus

കെ.എം ഷാജഹാന്‍ ആം ആദ്മി പാര്‍ട്ടിയില്‍

Text Size  

Story Dated: Monday, January 13, 2014 06:34 hrs UTC

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് എ.എ.പിയില്‍ ചേര്‍ന്നതിനു തൊട്ടുടന്‍ വി.എസ് അച്യുതാനന്ദന്‍്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ.എം ഷാജഹാനും ഇതില്‍ എത്തി. ആദിവാസി ഗോത്രസഭാ നേതാക്കളായ ജാനുവും ഗീതാനന്ദനും കൂടി പാര്‍ട്ടിയിലേക്ക് എത്തുന്നതായി സൂചനയുണ്ട്. കോട്ടയത്ത് ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഇരുവരും പറഞ്ഞു. സാറാ ജോസഫിനു പുറകെ ബാലചന്ദ്രന്‍ ചുള്ളിക്കാടും എ.എ.പിയില്‍ എത്തുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.