പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരി രംഗന് റിപ്പോര്‍ട്ടോ പൂര്‍ണമായി യോജിക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. റിപ്പോര്‍ട്ടുകളില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. പശ്ചിമ ഘട്ടപ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളും കണക്കിലെടുക്കണം. ജനങ്ങുടെ അഭിപ്രായമാരായുന്ന ഒരു കമ്മിറ്റിയാകണം രൂപീകരിക്കേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി പുതിയ സഖ്യം ഉടനെ രൂപീകരിക്കുമെന്ന് കാരാട്ട് പറഞ്ഞു.
ആം ആദ്മി ഇടതുപക്ഷത്തിന് ബദലല്ല. രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ ആം ആദ്മിയുടെ നയങ്ങളും പരിപാടികളും രൂപപ്പെടുന്നത് കാത്തിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.
Comments