You are Here : Home / News Plus

തിരക്ക്: കെജ്‌രിവാളിന്റെ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു

Text Size  

Story Dated: Saturday, January 11, 2014 07:35 hrs UTC

ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനായി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ആദ്യ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജനതാ ദര്‍ബാര്‍ സര്‍ക്കാര്‍  അവസാനിപ്പിച്ചത്. പരാതി കേള്‍ക്കാന്‍ മന്ത്രിമാരെത്തി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ ജനം തിക്കും തിരക്കും ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. ബാരിക്കേഡുകള്‍ തീര്‍ത്ത് നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുന്ന കാഴ്ച്ചയായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നില്‍ കണ്ടത്. ജനത്തിരക്ക് ഏറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അരവിന്ദ് കെജ്‌രിവാളിനെ ദര്‍ബാര്‍ വേദിയില്‍ നിന്നും മാറ്റി.പിന്നീട് തിരികെ എത്തിയ കെജ്‌രിവാള്‍ പരിപാടിയുടെ സംഘാടനത്തില്‍ പിഴവുണ്ടായെന്നും അതിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും പറഞ്ഞ് മടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More