പുതിയ കെ.പി.സി.സി പ്രസിഡന്‍്റിനെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സി.എം.പിയിലെ പിളര്‍പ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ടു ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനു ശേഷം മടങ്ങിയത്തെിയ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Comments