You are Here : Home / News Plus

പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല: കോടതി

Text Size  

Story Dated: Friday, January 10, 2014 08:16 hrs UTC

പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്‍റെ ഹരജി തൃശൂര്‍ വിജലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് പൊതു താല്‍പര്യത്തിന് എതിരാവും എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഇതോടെ കേസ് തുടരും. ഫെബ്രുവരി 22നാണ് അടുത്തതായി കേസ് പരിഗണിക്കുക.പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ വിധി. ഇരുവരും തങ്ങളുടെ ഹരജിയില്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച കോടതി കേസ് പിന്‍വലിക്കാന്‍ ആവില്ലെന്ന് ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് പാമോലിന്‍ കേസ് പിന്‍വലിക്കുവാനുള്ള അപേക്ഷ സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More