You are Here : Home / News Plus

സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ?: ഹൈക്കോടതി

Text Size  

Story Dated: Thursday, January 09, 2014 12:26 hrs UTC

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് . നായര്‍ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ എന്ന് ഹൈക്കോടതി. സരിത ഉപയോഗിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളാണെന്ന് കോടതി വിലയിരുത്തി. സരിതയെ സാധാരണ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച കോടതി ഇങ്ങനെയാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും ഭയമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. സലീം രാജിന്റെ ഭൂമി തട്ടിപ്പുകേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദാണ് സര്‍ക്കാര്‍ അഭിഭാഷകനോട് ഇക്കാര്യം ചോദിച്ചത്.
ഇതെല്ലാം കാണുമ്പോള്‍ ഭരണാധികാരികളും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് കരുതേണ്ടതെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.