You are Here : Home / News Plus

കടല്‍ക്കൊല: നാവികര്‍ക്ക് പറ്റിയത് അബദ്ധമല്ലെന്നു എന്‍‌ഐ‌എ

Text Size  

Story Dated: Thursday, January 09, 2014 12:18 hrs UTC

കടല്‍ക്കൊലക്കേസില്‍ എന്‍‌ഐ‌എയുടെ കുറ്റപത്രം തയ്യാറായി. മത്സ്യതൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തത് അബദ്ധമായി കാണാനാവില്ലെന്നും എന്‍‌ഐ‌എ റിപ്പോര്‍ട്ടില്‍ പറയുന്നു.വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് എന്‍‌ഐഎ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. കേരളപൊലീസിന്റെ അന്വേഷണറിപ്പോര്‍ട്ട് ശരിവച്ചാണ് എന്‍‌ഐ‌എ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ കുറ്റപത്രം കോടതിയെ സമര്‍പ്പിക്കും. 2012 ഫെബ്രവരി 15നാണ് 'എന്റിക്ക ലെക്‌സി' എന്ന ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാഭടര്‍ നീണ്ടകരയ്ക്ക് സമീപം കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More