പ്രതികളെ വെറുതെവിടുന്ന ക്രിമിനല്‍ കേസുകളില്‍ പാളിച്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. പൊലീസ്, പ്രോസിക്യൂഷന് എന്നിവയുടെ വീഴ്ച കൊണ്ടാണോ പ്രതികള്‍ രക്ഷപ്പെട്ടതെന്ന് രേഖപ്പെടുത്തണം. അന്വേഷണ ഏജന്‍സികള്‍ക്ക് മതിയായ പരിശീലനം നല്‍കിയാലെ നിരപരാധികളെ കേസില്‍ കുടുക്കുന്നത് ഒഴിവാക്കാന്‍ സാധിക്കൂ. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ സി.കെ. പ്രസാദ്, ജെ.എസ്. ഖേഹര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
Comments