You are Here : Home / News Plus

ലൈംഗികാരോപണം: ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു

Text Size  

Story Dated: Monday, January 06, 2014 05:02 hrs UTC

ലൈംഗികാരോപണ വിധേയനായ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.കെ ഗാംഗുലി രാജിവെച്ചു. മലയാളി നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഗാംഗുലി രാജിവച്ചത് .നേരത്തെ, ജസ്റ്റിസ് എ.കെ ഗാംഗുലിയെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ കേന്ദ്രമന്ത്രിസഭ തത്ത്വത്തില്‍ തീരുമാനിക്കുകയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ഒൗദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.രാജ് ഭവനില്‍ ഗവര്‍ണര്‍ എം.കെ നാരായണനെ നേരില്‍ക്കണ്ട് ഗാംഗുലി രാജിക്കത്ത് നല്‍കി.
 സുപ്രീംകോടതിയില്‍നിന്ന് 2012 ഫെബ്രുവരിയില്‍ വിരമിച്ച ഗാംഗുലിയെ 2013 ഏപ്രിലിലാണ് പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായി നിയമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.