You are Here : Home / News Plus

ജനുവരി 15 മുതല്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കാമ്പയിന്‍

Text Size  

Story Dated: Monday, January 06, 2014 04:51 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയവ്യാപകമായി ആം ആദ്മി പാര്‍ട്ടി അംഗത്വ കാമ്പയിന്‍ നടത്തുന്നു. ‘ഞാനും സാധാരണക്കാരന്‍’ എന്ന മുദ്രാവാക്യവുമായുള്ള കാമ്പയിന്‍ ജനുവരി 15 മുതല്‍ 26 വരെയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയോട് താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഇത്കണക്കിലെടുത്താണ് ദേശീയ അംഗത്വവിതരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അംഗത്വത്തിനുള്ള 10 രൂപ ഫീസ് എടുത്തുകളയാനും ഞായറാഴ്ച സമാപിച്ച ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.