You are Here : Home / News Plus

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് രമേശ്

Text Size  

Story Dated: Thursday, January 02, 2014 01:10 hrs UTC

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു. പുതിയ പ്രസിഡന്റിനെ ഉടന്‍ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാന നേതൃത്വം ഗ്രൂപ്പ് ഭേദമന്യേ കാര്‍ത്തികേയന്റെ പേരാണ് പറഞ്ഞിരിക്കുന്നത്.കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റായാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെ കൊണ്ടുവരണമെന്ന കാര്യത്തില്‍ ചര്‍ച്ചയായിട്ടില്ല. വി ഡി സതീശന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം അറിഞ്ഞശേഷമാകും സ്പീക്കറുടെ കാര്യത്തിലും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിലും തീരുമാനമെടുക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.