You are Here : Home / News Plus

ഗുരുവിനെ ഈഴവനായി ചുരുക്കാന്‍ ശ്രമം : വി.എസ്

Text Size  

Story Dated: Thursday, January 02, 2014 07:14 hrs UTC

ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസിയാക്കാനും ഈഴവ ഗുരുവായി ചുരുക്കാനുമുള്ള ശ്രമങ്ങള്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. 81ാമത് ശിവഗിരി തീര്‍ഥാടനത്തിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളീയ സമൂഹത്തെ അടിമുടി മാറ്റിമറിച്ച നവോഥാന ദൗത്യത്തിനാണ് ഗുരു നേതൃത്വംനല്‍കിയത്. അദ്ദേഹം തുടങ്ങിവെച്ചതും ഒരളവുവരെ വിജയിച്ചതുമായ സാമൂഹിക നവോഥാന ദൗത്യം അട്ടിമറിക്കാനുള്ള ഹീനശ്രമങ്ങളാണിന്ന് നടക്കുന്നത്.
ജാതിചിന്തയേയും മദ്യാസക്തിയേയും എതിര്‍ത്തുതോല്‍പ്പിക്കാനാണ് ഗുരു ശ്രമിച്ചത്. എന്നാല്‍ ഇത് രണ്ടും പുന$പ്രതിഷ്ഠിക്കാനുള്ള പ്രയത്നമാണ് ഗുരുനാമത്തില്‍ ചിലര്‍ നടത്തുന്നത്. കള്ളുഷാപ്പുകളുടെ മൊത്തവ്യാപാരം നടത്തുന്നവര്‍ ഗുരുധര്‍മ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന വൈരുദ്ധ്യത്തിന് നേരെ കണ്ണടയ്ക്കരുത്. ജാതി ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത് എന്നാണ് ഗുരു ഉദ്ബോധിപ്പിച്ചതെങ്കില്‍ ജാതി ചോദിക്കുമെന്നും ചിന്തിക്കുമെന്നും ജാതിയേ പറയൂ എന്നുമാണ് ചിലരുടെ ശാഠ്യം. കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഗുരുവിനെ മനസ്സിലാക്കാനും വിലയിരുത്താനും പ്രാപ്തിയില്ലാത്തവര്‍ ഗുരുവിനെ കൊണ്ടുനടക്കുന്നതിനെതിരെ ശിവഗിരിമഠം ക്രിയാത്മകമായി പ്രതികരിക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.