You are Here : Home / News Plus

ഡല്‍ഹി നിയമസഭാസമ്മേളനം ഇന്ന്

Text Size  

Story Dated: Wednesday, January 01, 2014 06:30 hrs UTC

 

 ഡല്‍ഹി നിയമസഭാസമ്മേളനം ഇന്ന് നടക്കും. കെജ്രിവാള്‍ സര്‍ക്കാര്‍ വ്യാഴാഴ്ച സഭയില്‍ വിശ്വാസ വോട്ട് തേടും. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയായ മതീന്‍ അഹമ്മദ് പ്രോട്ടേം സ്പീക്കറായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പ്രോട്ടേം സ്പീക്കര്‍ സ്ഥാനം ബി.ജെ.പിക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പാര്‍ട്ടി നിരസിക്കുകയായിരുന്നു.

28 അംഗങ്ങളുള്ള ആം ആദ്മി പാര്‍ട്ടിക്ക് എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് പുറമെ നിന്നുള്ള പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എഴുപതംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 36 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസ് -ബി.ജെ.പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നാലും കെജ്രിവാള്‍ സര്‍കാരിന് ഭൂരിപക്ഷം നേടാനാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.