You are Here : Home / News Plus

ഇസ്രായേല്‍ 26 പലസ്തീന്‍ തടവുകാരെ വിട്ടയച്ചു

Text Size  

Story Dated: Tuesday, December 31, 2013 05:57 hrs UTC

സമാധാന ചര്‍ച്ചകളുടെ ഭാഗമായി 26 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിച്ചു. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇവര്‍ക്ക് വന്‍സ്വീകരണമാണ് നല്കിയത്. ശനിയാഴ്ച തന്നെ ഇവരെ മോചിപ്പിക്കാന്‍ ഉത്തരവായിരുന്നു. 1993 നുമുമ്പ് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും അനുമതി പത്രം ലഭിക്കാന്‍ വൈകിയതാണ് മോചനം നീട്ടിയത്. ഇവരില്‍ പലരും 19 മുതല്‍ 28 വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചവരാണ്.
മോചിപ്പിക്കപ്പെട്ട എട്ടു തടവുകാരെ തിങ്കളാഴ്ച രാത്രി തന്നെ ഗസ്സയില്‍ എത്തിച്ചിരുന്നു. മറ്റു 18 പേര്‍ വെസ്റ്റു ബാങ്കിലും എത്തിച്ചേര്‍ന്നു. റാമല്ലയില്‍ തിരിച്ചത്തെിയവരെ സ്വീകരിക്കാന്‍ പലസ്തീന്‍ പ്രസിഡന്‍്റ് മഹ്മൂദ് അബ്ബാസ് എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.