You are Here : Home / News Plus

ആറന്മുള വിമാനത്താവളം: പങ്കില്ലെന്ന് കുഞ്ഞാലികുട്ടി.

Text Size  

Story Dated: Friday, December 27, 2013 12:48 hrs UTC

ആറന്മുള വിമാനത്താവളത്തിനായി കമ്പനി നടത്തിയ പാരിസ്ഥിതി നിയമലംഘനത്തില്‍ വ്യവസായ വകുപ്പിന് പങ്കില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലികുട്ടി. വിമാനത്താവളത്തിന് പുനര്‍വിജ്ഞാപനം നടത്തുക മാത്രമാണ് വകുപ്പ് നടത്തിയത്. തണ്ണീര്‍ത്തടം നികത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നത് വ്യവസായ വകുപ്പല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വിധത്തില്‍ വിമാനത്താവളം വേണമെന്ന് നിര്‍ബന്ധമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.