You are Here : Home / News Plus

വീല്‍ ചെയറില്‍ നിന്ന് വീണു ജഗതിക്ക് പരുക്ക്

Text Size  

Story Dated: Thursday, December 26, 2013 05:33 hrs UTC

നടന്‍ ജഗതി ശ്രീകുമാര്‍ വീല്‍‌ചയറില്‍ നിന്ന് വീണ് തലയ്ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ നിലതെറ്റി ജഗതി താഴെ വീഴുകയായിരുന്നു. അദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയം തമ്പലക്കാടുള്ള ഭാര്യാസഹോദരന്‍റെ വീട്ടില്‍ വച്ചാണ് ജഗതിക്ക് പരുക്കേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.