You are Here : Home / News Plus

ജോര്‍ജ് പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണം: കെ.സി ജോസഫ്

Text Size  

Story Dated: Monday, December 23, 2013 10:01 hrs UTC

പി.സി ജോര്‍ജ് പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ.സി ജോസഫ്.മന്ത്രിയുടെ മകന് സ്വകാര്യ കമ്പനിയില്‍ ജോലികിട്ടിയതില്‍ എന്താണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു. തിരുവഞ്ചൂരിന്റെ മകന് ജോലികിട്ടിയത് യോഗ്യതയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.പറയാനുള്ളത് സ്വന്തം പാര്‍ട്ടിയുടെ വേദിയിലാണ് ജോര്‍ജ് പറയേണ്ടത്. യു.ഡി.എഫ് താത്പര്യത്തിന് വിരുദ്ധമാണ് ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍. പി.സി ജോര്‍ജ്ജിനെ സര്‍ക്കാരിന് ഭയമില്ല. കെ.എം മാണിയും യു.ഡി.എഫ് നേതാക്കളും ജോര്‍ജ്ജിന്റെ നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.