സഹകരണ ബാങ്കുകളുടെ പൂര്‍ണ്ണനിയന്ത്രണം ആര്‍ബിഐ ഏറ്റെടുത്തുകൊണ്ട് എന്തിന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ചേദ്യവുമായി തോമസ് ഐസക്. കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട ഈ വിഷയത്തില്‍ ഒരു സംസ്ഥാനത്തോടും ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്ര കാബിനറ്റ് തീരുമാനിച്ചത്. ഇപ്പോള്‍ തന്നെ അര്‍ബന്‍ ബാങ്കുകളും, ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളും ആര്‍ബിഐയുടെ മേല്‍നോട്ടത്തിലും മാനദണ്ഡങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ എന്തിന് ഓര്‍ഡിനന്‍സ്? സഹകരണ രജിസ്ട്രാറുടെ എല്ലാ അധികാരങ്ങളും കേന്ദ്രം ഏറ്റെടുക്കുകയാണോ? എന്ന ചോദ്യങ്ങളും അദ്ദേഹം ഉയര്‍ത്തുന്നു.
ഇന്നത്തെ പത്രത്തില്‍ മറ്റൊരു വാര്‍ത്തയുമുണ്ട്. നമ്മുടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇനിമേല്‍ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുവാന്‍ പാടില്ല. ചെക്ക് വഴി പണം കൈമാറുന്നതിനും അവകാശമുണ്ടാകില്ല. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള നീക്കമാണിത്. സഹകാരികളുടെ കൂട്ടായ പ്രതിഷേധം ഉയരണം. മറ്റ് അനുഭവങ്ങള്‍ നോക്കുമ്ബോള്‍ ബിജെപി സര്‍ക്കാര്‍ നിലപാടില്‍ നിന്നും മാറുന്നതിനു സാധ്യതയില്ല.
ഈ പശ്ചാത്തലത്തില്‍ കേരള ബാങ്കിനെ ഉപയോഗപ്പെടുത്തി എങ്ങനെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കാമെന്നത് സംബന്ധിച്ച കൂട്ടായ ചര്‍ച്ച വേണ്ടതാണ്. ഈ സന്നിഗ്ദഘട്ടത്തില്‍ നമ്മുടെ സഹകരണ പ്രസ്ഥാനത്തിന് സംരക്ഷണകവചമായി കേരള ബാങ്ക് മാറുവാന്‍ പോവുകയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി മലപ്പുറം ജില്ലാ ബാങ്ക് അവരുടെ നിഷേധാത്മക നിലപാട് പുനപരിശോധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments