You are Here : Home / News Plus

സ്പ്രിംഗ്‌ളര്‍ ;മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

Text Size  

Story Dated: Monday, April 20, 2020 02:43 hrs UTC

സ്പ്രിംഗ്‌ളര്‍ വിവാദങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ വിശദീകരണത്തിന് ഇല്ലെന്നും തനിക്ക് മറ്റ് ജോലികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ എന്തൊക്കെ കഥകളാണ് കൊണ്ടുവന്നത്. ശരിയും തെറ്റും ചരിത്രം തീരുമാനിക്കും. ഇതൊക്കെ നേരിട്ടാണ് ഞാന്‍ ഈ കസേരയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണ്ട് തിരുവനന്തപുരത്തിരുന്ന് സേവ് എന്ന പേരില്‍ ചിലര്‍ വാര്‍ത്തകളെഴുതി. അന്ന് എന്തെല്ലാം വിവാദങ്ങളുണ്ടായി. പിന്നീട് ചില സാഹചര്യത്തില്‍ കൂട്ടത്തിലെ ഒരാള്‍ അതൊക്കെ ഞങ്ങളുണ്ടാക്കിയതാണ് എന്ന് പറഞ്ഞു.

ചരിത്രം എല്ലാം വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്ബ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള മാധ്യമ സിന്‍ഡിക്കേറ്റ് ആരോപണവും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More