You are Here : Home / News Plus

പ്രളയ ദുരിതങ്ങൾക്കിടയിൽ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ

Text Size  

Story Dated: Monday, August 12, 2019 03:14 hrs UTC

പ്രളയ ദുരിതങ്ങൾക്ക് നടുവിൽ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ. മലബാറിലെ ഭൂരിഭാഗം പേർക്കും ഇത്തവണത്തെ പെരുന്നാൾ ദുരിതാശ്വാസ ക്യാപുകളിലാണ്. ശേഷിക്കുന്നവർ ദുരിതാശ്വാസപ്രവർത്തനങ്ങളിലും. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും. ആഘോഷങ്ങളുടേതല്ല, മറിച്ച് അതിജീവനത്തിന്‍റേതാണ് ഈ പെരുന്നാള്‍. സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്. വിപണന കേന്ദ്രങ്ങളിലും പെരുന്നാളിന്‍റെ തിരക്കില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.