You are Here : Home / News Plus

കാർട്ടൂൺ വിവാദം: മത ചിഹ്നങ്ങളെ അപമാനിച്ചില്ലെന്ന് അവാർഡ് ജേതാവ്

Text Size  

Story Dated: Saturday, June 15, 2019 09:02 hrs UTC

വിവാദമായ കാർട്ടൂണില്‍ മത ചിഹ്നങ്ങളെ അപമാനിച്ചിട്ടില്ലെന്ന് അവാർഡ് ജേതാവ് കെ കെ സുബാഷ്. അക്കാദമിക്ക് നൽകിയ വിശദീകരണത്തിലാണ് കെ കെ സുബാഷ് നിലപാട് അറിയിച്ചത്. അതേസമയം, ലളിതകലാ അക്കാദമിയുടെ അടിയന്തിര യോഗം മറ്റന്നാൾ ചേരും. എക്സിക്യൂട്ടീവും ജനറൽ കൗൺസിലുമാണ് അടുത്ത ദിവസം ചേരുന്നത്. ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More