You are Here : Home / News Plus

കോൺഗ്രസുമായി ലയനമില്ല, വാർത്തകൾ തള്ളി എൻസിപി

Text Size  

Story Dated: Friday, May 31, 2019 08:22 hrs UTC

എൻസിപി-കോൺഗ്രസ് ലയന വാർത്തകൾ തള്ളി എൻസിപി വക്താവ് നവാബ് മാലിക്. ശരത് പവാർ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ ലയനം ചർച്ച ചെയ്തിട്ടില്ല. രണ്ട് പാർട്ടികൾ തമ്മിലുള്ള സഹകരണം ഇനിയും തുടരുമെങ്കിലും മറ്റ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നവാബ് മാലിക് പറഞ്ഞു. എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തളളിക്കൊണ്ട് ശരത്പവാറും രംഗത്തെത്തിയിരുന്നു. മഹാരാഷട്രയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസ്ഥാനത്തെ കടുത്ത വരൾച്ചയെക്കുറിച്ചുമാണ് രാഹുലുമായി ചർച്ച നടത്തിയതെന്നായിരുന്നു പവാറിന്‍റെ വിശദീകരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.