You are Here : Home / News Plus

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ പ്രതിപക്ഷനിരയിൽ കരുനീക്കങ്ങൾ

Text Size  

Story Dated: Monday, May 20, 2019 07:35 hrs UTC

എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി വലിയ പ്രതീക്ഷ വയ്ക്കുമ്പോൾ അത്ഭുതം സംഭവിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിന്‍റെ പ്രതികരണം. 300ൽ അധികം സീറ്റുകൾ കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുമ്പോൾ എൻഡിഎ ക്യാമ്പിന്‍റെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയിൽ നടക്കുന്നത്. ഇതിനിടെ മായാവതി ഇന്ന് ദില്ലിയിലെത്തി രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ അവർ ദില്ലി യാത്ര നീട്ടിവച്ചു.നാളെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഈ യോഗം വോട്ടെണ്ണലിന് ശേഷം മതിയെന്നാണ് ഇപ്പോഴത്തെ ധാരണ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More