You are Here : Home / News Plus

മാവോയിസ്റ്റ് ഭീഷണി: മൂന്ന് കമ്പനി തീവ്രവാദവിരുദ്ധ സ്‌ക്വാഡ് രൂപവത്കരിക്കുമെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Wednesday, November 06, 2013 12:16 hrs UTC

മാവോവാദികളുടേതുള്‍പ്പെടെയുള്ള വിധ്വംസക പ്രവര്‍ത്തനം തടയാന്‍ മൂന്ന് കമ്പനി തീവ്രവാദവിരുദ്ധ സ്‌ക്വാഡ് രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് പ്രത്യേകപരിശീലനം നല്‍കും. മാവോവാദി ഭീഷണി മുന്നില്‍ക്കണ്ട് മൂന്ന് ബറ്റാലിയനെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശമ്പളത്തിനുപുറമേ 1000 രൂപ പ്രതിമാസം അധികമായി നല്‍കും.ആദിവാസിമേഖലയില്‍ ഇതേ വിഭാഗത്തില്‍പ്പെട്ട 100 പേരെ ഹോംഗാര്‍ഡായി നിയോഗിക്കും. ഇവര്‍ക്ക് പ്രതിദിനം 500 രൂപ വേതനമായി നല്‍കും..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More