You are Here : Home / News Plus

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: 30 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, February 14, 2019 01:42 hrs UTC

ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ 30 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന.  ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കു കോണ്‍വോയി ആയിപോയ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്‌ഫോടനം നടത്തിയത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ്  ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.