You are Here : Home / News Plus

അഫ്ഗാനില്‍ സൈനികര്‍ക്കുനേരെ ആക്രമണം; 126 മരണം

Text Size  

Story Dated: Tuesday, January 22, 2019 06:38 hrs UTC

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പിനും പൊലീസ് പരിശീലനകേന്ദ്രത്തിനും നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 126 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സൈനികരാണ്. വര്‍ദക് പ്രവിശ്യയിലെ മൈതാന്‍ ഷഹറില്‍ ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സൈനിക ക്യാമ്പിനുമുന്നില്‍ കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ കാബൂളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ 126 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍  റിപ്പോര്‍ട്ട് ചെയ്തു.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.