You are Here : Home / News Plus

തിരഞ്ഞെടുപ്പുവരെ മോദി ഇനി വിദേശയാത്രകള്‍ നടത്തില്ല

Text Size  

Story Dated: Wednesday, December 26, 2018 08:36 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള മാസങ്ങളില്‍ വിദേശയാത്രകള്‍ ഒന്നും നടത്തില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായാണ് വിദേശയാത്രകള്‍ ഒഴിവാക്കുന്നതെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്‌ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനും ലക്ഷ്യംവെച്ചാണ് വിദേശ യാത്രകള്‍ ഒഴിവാക്കുന്നത്. വരുംമാസങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട സുപ്രധാന അന്താരാഷ്ട്ര പരിപാടികളൊന്നും ഇല്ല എന്നതും മറ്റൊരു കാരണമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More