രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്ന പ്രസ്താവനയുമായി എൽ ടി ടി ഇ രംഗത്ത്. 1991 മേയ് മാസം 21 ാം തിയതിയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ശ്രീപെരുംപുത്തൂരിൽ വച്ച് വധിക്കപ്പെടുന്നത്. തമിഴ് പുലികൾ എന്നറിയപ്പെട്ടിരുന്ന എൽ ടി ടി ഇ നേതാക്കളായിരുന്നു സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ രാജീവ് വധത്തിൽ പങ്കില്ലെന്ന അവകാശവാദമാണ് ഇപ്പോൾ എൽ ടി ടി ഇ മുന്നോട്ട് വയ്ക്കുന്നത്. എൽ ടി ടി ഇ യുടെ രാഷ്ട്രീയ കാര്യ വക്താവ് കുർബുരൻ ഗോസ്വാമിയും നിയമ കാര്യ വക്താവ് ലതൻ ചന്ദ്രലിംഗം എന്നിവർ ഒപ്പിട്ട പ്രസ്താവനയിലൂടെയാണ് പുതിയ അവകാശവാദം.
Comments