You are Here : Home / News Plus

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം

Text Size  

Story Dated: Sunday, December 02, 2018 10:20 hrs UTC

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ജി 20 ഉച്ചകോടിയില്‍ താല്‍കാലിക വിരാമം.

അര്‍ജന്റീനയില്‍ ഡോണള്‍ഡ് ട്രംപ്-ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടന്നു. ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച.

ജി20 ഉച്ചകോടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അത്താഴ വിരുന്നിനോടനുബന്ധിച്ച്‌ നടത്താനിരിക്കുന്ന വിശദമായ ചര്‍ച്ചക്കു മുന്നോടിയായാണ് ഇരുനേതാക്കളും ഒരുമിച്ചിരുന്നത്.

അമേരിക്ക-ചൈന വ്യാപാര യുദ്ധം രൂക്ഷമായിരിക്കെ നടന്ന കൂടിക്കാഴ്ച ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ചര്‍ച്ചകള്‍ ശുഭപ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചൈനയും പ്രതികരിച്ചു.

ജൂലൈ മുതല്‍ അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര അസ്വസ്ഥതകള്‍ക്കാണ് താല്‍കാലിക വെടിനിര്‍ത്തലായിരിക്കുന്നത്.

രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങിനും പുറമെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി 10 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താമെന്ന് അമേരിക്ക സമ്മതിച്ചു. ഇത് 25 ശതമാനം വരെ കൂട്ടിയേക്കാമെന്നാണ് നേരത്തെ അമേരിക്ക അറിയിച്ചത് .

അടുത്ത ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടി ചൈനയും തിരിച്ചടിച്ചിരുന്നു. ഈ തീരുമാനമാണ് ഇരു രാജ്യങ്ങളും താല്‍ക്കാലികമായി മാറ്റിവച്ചിരിക്കുന്നത്. 90 ദിവസം കൊണ്ട് ചര്‍ച്ചകളിലൂടെ പ്രശ്‍നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.