You are Here : Home / News Plus

ശബരിമല: ദേവസ്വം ബോര്‍ഡ് വരുമാനത്തില്‍ വന്‍ ഇടിവ്

Text Size  

Story Dated: Saturday, December 01, 2018 05:18 hrs UTC

ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ വന്‍ ഇടിവ്.  12 ദിവസം കൊണ്ട് വിറ്റത് 66 ലക്ഷം രൂപയുടെ അപ്പം മാത്രം. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് കോടി 41 ലക്ഷം ആയിരുന്നു.  

ഈ വര്‍ഷം അരവണ വില്‍പനയില്‍ ലഭിച്ചത് 6 കോടി 75 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം വിറ്റത് 20 കോടി 6 ലക്ഷം രൂപയുടെ അരവണയായിരുന്നു. കാണിക്ക വരുമാനത്തില്‍ 7 കോടി 75 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മണ്ഡലകാലം തുടങ്ങി 12 ദിവസത്തെ കണക്ക് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ കണക്കാണ് ഇത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.