You are Here : Home / News Plus

സിഎന്‍എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, November 27, 2018 09:39 hrs UTC

മുതിർന്ന മാധ്യമപ്രവർത്തകനും സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്ററുമായ ആര്‍. രാധാകൃഷ്ണൻ നായർ ദില്ലിയിൽ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 54 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗാസിയാബാദ് ഇന്ദിരാപുരത്തുള്ളു വസതിയില്‍ 12 മണിമുതല്‍ മൂന്ന് മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ തിരുവനന്തപുരത്ത് പട്ടത്തുള്ള വീട്ടിലെത്തിച്ച ശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‍കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.