You are Here : Home / News Plus

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

Text Size  

Story Dated: Sunday, September 23, 2018 07:37 hrs UTC

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മിര്‍ മൊഹല്ല പ്രദേശത്താണ് ഞായറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു ഏറ്റ്മുട്ടല്‍.

കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ ഭീകരര്‍ മൂന്നു പൊലീസുകാരെ വീട്ടില്‍നിന്നു വലിച്ചിറക്കിക്കൊണ്ടുപോയി വെടിവെച്ചിരുന്നു. കശ്മീരിലേക്ക് നുഴഞ്ഞു കയറിയ അഞ്ചു ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More